ത്ത് പുഴയിലും പാടത്തും തോട്ടിലും നാടന്മീനുകളെ പിടിക്കുന്നത് നിയമ വിരുദ്ധമായിട്ടും വന്‍തോതില്‍ മീന്‍വേട്ട തുടരുന്നു. വംശനാശഭീഷണി മൂലവും മൽസ്യ സമ്പത്ത് കുറയുന്നതിനാലുമാണ് മണ്‍സൂണ്‍കാലത്ത് മീന്‍പിടിത്തം നിരോധിച്ചത്.
പുതു മഴയില്‍ പുഴയില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നുമായി മീനുകള്‍ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കും കൂട്ടത്തോടെ കയറിവരും.
പ്രജനനത്തിനായി ഇങ്ങനെ കയറിവരുന്നവയെ ഊത്ത എന്നാണ് വിളിക്കുന്നത്. പൂര്‍ണഗര്‍ഭാവസ്ഥയില്‍ ശരീരം നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ ഭാഗത്തേക്ക് മീനുകള്‍ വരുമ്പോൾ ഇവയെ പിടിക്കാന്‍ എളുപ്പമാണ്. അതാണ് ഈ സമയത്ത് ആളുകള്‍ കൂട്ടത്തോടെ മീന്‍പിടിത്തത്തിന് ഇറങ്ങുന്നത്. പലയിടങ്ങളിലും ആഘോഷംപോലെയാണ് ഇത് നടക്കുന്നത്.
No comments:
Post a Comment