വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

 


തൊടുപുഴ: വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം തിരുവാതുക്കല്‍ വട്ടത്തറയില്‍ വിഷ്ണു മനോഹരനെ (30) യാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജ് ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും വിധിച്ചു. 2017 ആഗസ്ത് 8ന് ആണ് പ്രതി താമസിക്കുന്ന വീടിനുള്ളില്‍ നിന്ന് അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. സ്വാമിനാഥനും സംഘവും ചേര്‍ന്നാണ് കേസ് പിടികൂടിയത്. ഇതേ ഓഫീസിലെ തന്നെ ഇന്‍സ്പെക്ടര്‍ ആയിരുന്ന എച്ച്. നൂറുദീന്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

No comments:

Post a Comment

ബി എഫ് .7 കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ ബിഎഫ്.7 (coronavirus BF.7) എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുകയാണ്.ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്.
ഇതുവരെ വ്യാപിച്ച കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ BF.7 വേരിയന്‍റ് കൂടുതല്‍ വ്യാപന ശേഷി ഉണ്ടെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈറസിനെതിരെ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവരെപ്പോലും ബാധിക്കാന്‍ ഈ വേരിയന്റിന് കഴിയും
⑊ലിഥിയം ബാറ്ററികളേക്കാൾ 4 ഇരട്ടി ശക്തിയും, വൻ വിലക്കുറവും: ഇലക്ട്രിക് വാഹന രംഗത്ത് വഴിത്തിരിവാകുന്ന പുതിയ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ശാസ്ത്രജ്ഞർ
⑊ പത്തനംതിട്ടയിൽ നിന്ന് ബിജെപി പിന്തുണയോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിസി ജോർജ്.
;ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ആയാൽ വിജയം ഉറപ്പ് എന്ന് കണക്കുകൂട്ടൽ