മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു; രോ​ഗിയെ ഇറക്കിവിട്ടു

 മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തെന്ന് പരാതി. രോഗിയെ പൊലീസ് റോട്ടിൽ ഇറക്കി വിട്ടന്നും ആരോപണമുണ്ട്. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം.

കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറയുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത് ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിലെ പ്രശ്നം ചൂണ്ടികട്ടി പൊലീസ് വാഹനം പിടിച്ചെടുത്തത്.

ബൈക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നൽകി.

No comments:

Post a Comment

ബി എഫ് .7 കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ ബിഎഫ്.7 (coronavirus BF.7) എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുകയാണ്.ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്.
ഇതുവരെ വ്യാപിച്ച കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ BF.7 വേരിയന്‍റ് കൂടുതല്‍ വ്യാപന ശേഷി ഉണ്ടെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈറസിനെതിരെ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവരെപ്പോലും ബാധിക്കാന്‍ ഈ വേരിയന്റിന് കഴിയും
⑊ലിഥിയം ബാറ്ററികളേക്കാൾ 4 ഇരട്ടി ശക്തിയും, വൻ വിലക്കുറവും: ഇലക്ട്രിക് വാഹന രംഗത്ത് വഴിത്തിരിവാകുന്ന പുതിയ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ശാസ്ത്രജ്ഞർ
⑊ പത്തനംതിട്ടയിൽ നിന്ന് ബിജെപി പിന്തുണയോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിസി ജോർജ്.
;ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ആയാൽ വിജയം ഉറപ്പ് എന്ന് കണക്കുകൂട്ടൽ