പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ വനിത കമീഷന്റെ ഇടപെടല്‍.
കമീഷന്‍ വീണ്ടും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. എന്തുകൊണ്ടാണ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്ന് ചോദിച്ച കമീഷന്‍, ഒരു മാസത്തിനകം സംഭവത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയിലാണ് നടപടി.
സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ചികിത്സ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും ആയിരുന്നു ആവശ്യം.
No comments:
Post a Comment