നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

സ്വത്തു കണ്ടുകെട്ടല്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. സ്വത്തു കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്.കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതു നിസ്സാരമായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്ബോള്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും ഉത്തരവിട്ടു.കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം ഉണ്ടായത്. നിരവധി കെഎസ്‍ആര്‍ടിസി ബസുകളാണു അക്രമികള്‍ തകര്‍ത്തത്. നൂറുകണക്കിനു പേര്‍ അറസ്റ്റിലായി.

No comments:

Post a Comment

ബി എഫ് .7 കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ ബിഎഫ്.7 (coronavirus BF.7) എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുകയാണ്.ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്.
ഇതുവരെ വ്യാപിച്ച കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ BF.7 വേരിയന്‍റ് കൂടുതല്‍ വ്യാപന ശേഷി ഉണ്ടെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈറസിനെതിരെ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവരെപ്പോലും ബാധിക്കാന്‍ ഈ വേരിയന്റിന് കഴിയും
⑊ലിഥിയം ബാറ്ററികളേക്കാൾ 4 ഇരട്ടി ശക്തിയും, വൻ വിലക്കുറവും: ഇലക്ട്രിക് വാഹന രംഗത്ത് വഴിത്തിരിവാകുന്ന പുതിയ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് അന്താരാഷ്ട്ര ശാസ്ത്രജ്ഞർ
⑊ പത്തനംതിട്ടയിൽ നിന്ന് ബിജെപി പിന്തുണയോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിസി ജോർജ്.
;ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ആയാൽ വിജയം ഉറപ്പ് എന്ന് കണക്കുകൂട്ടൽ