14 കാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 31 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും

 തൊടുപുഴ: പതിനാലു കാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ പിതാവിന് 31 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കൊന്നത്തടി അഞ്ചാം മൈല്‍ സ്വദേശിയായ സിബിയെ ആണ് ശിക്ഷിച്ചത്. 2016 ല്‍ ആണ് കേസിനാസ്പദമായ സംഭവംനടന്നത്. ഇരയായ പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രാത്രികാലങ്ങളില്‍ പല തവണ പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗര്‍ഭണിയാക്കി എന്നാണ് കേസ് . കേസിന്റെ വിചാരണ വേളയില്‍ അതിജീവിതയായ പെണ്‍കുട്ടിയും മാതാവും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ സാമ്പിളും പിതാവിന്റെ ബ്ലഡ് സാമ്പിളും ഡി എന്‍ എ പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാണ് ഭ്രൂണത്തിന്റെ പിതാവ് എന്ന് തെളിയിക്കാനായത്. സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭിണി ആകുക എന്നത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തി ആണെന്നും പ്രതി യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കൂടാതെ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു . വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഉയര്‍ന്ന ശിക്ഷയായ പത്തു വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി .2016 ല്‍ വെള്ളത്തൂവല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി .

No comments:

Post a Comment

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും 50 kmph വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതായെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

⑊ വാർത്തകൾ വിരൽതുമ്പിൽ ദേവ് മീഡിയ ഓൺലൈൻ ന്യൂസ് .
;വാർത്തകൾ വിരൽതുമ്പിൽ ദേവ് മീഡിയ ഓൺലൈൻ ന്യൂസ്